അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷം ഒന്നിച്ചുവെന്ന് മോദി
കട്ടക്ക്: കേന്ദ്രസര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷം ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തുന്നുണ്ടെന്നും കൃത്യമായ ലക്ഷ്യത്തോടെ ഇന്ത്യയുടെ വികസനത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.
ഒഡിഷയിലെ കട്ടക്കില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കള്ളപ്പണത്തില്‍ നിന്ന് ജനങ്ങളുടെ ധനത്തിലേക്ക് മാറി. ഭരണ വിരുദ്ധ വികാരങ്ങളെ മറികടന്നു. രാജ്യം ജന്‍പഥിലൂടെയല്ല ജന്‍മത്തി(ജനമനസ്)ലൂടെയാണ് നീങ്ങുന്നത്.
മിന്നലാക്രമണം പോലുള്ള കഠിന വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ല. പ്രതിജ്ഞാബന്ധതിയിലാണ് അല്ലാതെ സംഭ്രമിപ്പിക്കലിലല്ല സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ആരോഗ്യ നയം മോശമാണെന്നും ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മോദി പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയാറാവില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അതിര്‍ത്തി കടന്നെത്തിയ നിരവധി ഭീകരരെ വധിച്ചത് ഇതിന്റെ തെളിവാണ്.
മോദി സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആരുമായും സംവാദത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."