മദ്‌റസാ അധ്യാപകന്റെ കൊലപാതകം ജില്ലയില്‍ പ്രതിഷേധമിരമ്പി
ആലപ്പുഴ: മദ്‌റസാ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമ്മേളനം നടത്തി. ജാഫര്‍ ജുമാ മസ്ജിദ് ഖത്തീബ് സത്താര്‍ ബാഖവി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ഫാസിസം നടപ്പിലാക്കുന്ന ആര്‍.എസ്.എസ് കൂട്ട് കെട്ട് കേരളത്തിലും കലാപം ഉണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് മദ്‌റസാ അധ്യാപകനെ നിഷ്‌കരുണം കൊലപ്പെടുത്തുക വഴി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വോട്ടുവാങ്ങി അധികാരത്തില്‍ ഏറിയവര്‍ കൊലയാളികളെ ഇരുട്ടില്‍ തപ്പുകയാണ്. മുസ്‌ലിം സമൂഹത്തിന്റെ ആത്മ സംയമനം ബലഹീനതയായി കാണരുത്.
വലിയകുളം മൈതാനിയില്‍ നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കുകയും നഗരം ചുറ്റി വട്ടപ്പള്ളി ജുമാ മസ്ജിദിന് സമീപം ജാഥ സമാപിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംയുക്തവേദി ചെയര്‍മാന്‍ ഫൈസല്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ സെക്രട്ടറി ഉസ്മാന്‍ സഖാഫി, സിറാജുദ്ദീന്‍ അഷറഫി, സജാദ് മൗലവി, നിസാമുദ്ദീന്‍ അല്‍ഖാസിമി, ബി. എ. ഗഫൂര്‍, സുനീര്‍ ഇസ്മയില്‍, സാലിം, ടി.ഐ. കലാം, സുധീര്‍ കല്ലുപാലം, നൗഷാദ്, എം.കെ നവാസ്, ആര്‍. ഫൈസല്‍, സൈഫുദ്ദീന്‍ സംസാരിച്ചു. കണ്‍വീനര്‍ ഹാരിസ് സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."