ഡി.എഫ്.ഒയുടെ പുനഃപരിശോധന ഹരജി സര്‍ക്കാര്‍ നിരസിച്ചു
കല്‍പ്പറ്റ: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ മാനന്തവാടി, പേരിയ റെയ്ഞ്ചുകളില്‍നിന്നു കറപ്പ, കുളിര്‍മാവ് തോല്‍ കടത്തുന്നതിന് പാസ് അനുവദിച്ചതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കïെത്തിയതിനേ തുടര്‍ന്നുïായ ശിക്ഷാനടപടിക്കെതിരേ നിലവില്‍ ഡിവിഷല്‍ ഫോറസ്റ്റ് ഓഫിസര്‍ പദവിയിലുള്ള അബ്ദുല്‍ അസീസ് സമര്‍പ്പിച്ച പുനപരിശോധന ഹരജി സര്‍ക്കാര്‍ നിരസിച്ചു.
1997ല്‍ അബ്ദുല്‍ അസീസ് റെയ്ഞ്ച് ഓഫിസറായിരിക്കെയാണ് കറപ്പ, കുളിര്‍മാവ് തോല്‍ കടത്തുന്നതിന് അനധികൃതമായി പാസ് അനുവദിച്ചതായി ആരോപണം ഉയര്‍ന്നത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ അസീസിന്റെ വാര്‍ഷിക വേതന വര്‍ധനവ് ഒരു വര്‍ഷത്തേക്ക് തടഞ്ഞ് 2008ല്‍ ഭരണവിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവായിരുന്നു. ഇതിനെതിരെ ഒമ്പത് വര്‍ഷത്തിനുശേഷം സമര്‍പ്പിച്ച പുനപരിശോധ ഹരജിയാണ് സര്‍ക്കാര്‍ നിരസിച്ചത്. പുനപരിശോധന ഹരജി രïു മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് 1960ലെ കേരള സിവില്‍ സര്‍വിസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഭരണവിഭാഗം സി.സി.എഫിന്റെ ഉത്തരവ് 2008 മാര്‍ച്ച് 13ന് കൈപ്പറ്റിയ അബ്ദുല്‍ അസീസ് അപ്പീല്‍ നല്‍കിയിരുന്നില്ല. ഹരജിയില്‍ കാലതാമസത്തിനുള്ള കാരണം ബോധിപ്പിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് പുനപരിശോധന ഹരജി നിരസിച്ചത്.
അനധികൃതമായി പാസ് അനുവദിച്ചതിനു അബ്ദുല്‍ അസീസ് ഉള്‍പ്പെടെ അഞ്ചു വനം ഉദ്യോഗസ്ഥര്‍ക്കെതിരേയായിരുന്നു ആരോപണങ്ങള്‍.
ഡിവഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, തോലിന്റെ അളവ്, തോല്‍ ശേഖരണത്തിന്റെ ഉദ്ഭവസ്ഥാനം എന്നിവ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു, തോല്‍ കടത്തിയവര്‍ക്കെതിരേ കേസെടുക്കുന്നതില്‍ വീഴ്ചവരുത്തി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചു, ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകള്‍ മൂലം സര്‍ക്കാരിന് കനത്ത നഷ്ടം സംഭവിച്ചു, രേഖകളില്‍ കൃത്രിമം കാണിച്ചു, വ്യാജ തെളിവ് നല്‍കി എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍.
ഇവയില്‍ രïെണ്ണം ഒഴികെയുള്ള ആരോപണങ്ങളാണ് അബ്ദുല്‍ അസീസിനെതിരേ തെളിഞ്ഞത്.
ഇതേതുടര്‍ന്ന് ഒരു വാര്‍ഷിക ശമ്പള വര്‍ധന സഞ്ചിത ഫലപ്രാബല്യത്തോടെ തടയുന്നതിനോ തുല്യമായ തുക ഈടാക്കുന്നതിനോ താല്‍കാലികമായി തീരുമാനിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് അബ്ദുല്‍ അസീസ് നല്‍കിയ വിശദീകരണം പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്താണ് വാര്‍ഷിക വേതന വര്‍ധന ഒരു വര്‍ഷത്തേക്ക് സഞ്ചിതഫലമില്ലാതെ തടഞ്ഞ് ഉത്തരവായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."