എടക്കുളത്തെ ഗതാഗതക്കുരുക്ക്; റെയില്‍വേക്കെതിരേ നിയമ നടപടി
തിരുനാവായ: എടക്കുളത്തെ ഗതാഗത കുരുക്കിന്‍മേല്‍ റെയില്‍വേക്കെതിരേ നിയമ നടപടി തുടങ്ങി. പാലക്കാട് ഡിവിഷന്‍മാനേജര്‍ക്ക് വക്കീല്‍ നോട്ടിസും അയച്ചു.
എടക്കുളത്തെ സിമന്റ് യാര്‍ഡില്‍ നിന്നും സിമന്റ് ചാക്കുകള്‍ കയറ്റി കൊണ്ടു പോകുന്നതിനായി എത്തുന്ന ലോറികള്‍ എടക്കുളം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടാക്കുന്ന ഗതാഗത കുരുക്കും പൊടിശല്യ പ്രശ്‌നവും നിയമ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്.
സിമന്റ് യാര്‍ഡ് തുറക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ലോറികള്‍ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിടുന്നത് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതിനും അപകടങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് നിയമനടപടി. പൊതുപ്രവര്‍ത്തകനായ കെ.പി നസറുദ്ദീനാണ് റെയില്‍വെക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകന്‍ പി.ബഷീര്‍ മുഖേനെയാണ് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."