പരാധീനതയുടെ നടുവില്‍ പെരിന്തല്‍മണ്ണ ഗവ: ആയുര്‍വേദ ആശുപത്രി
പെരിന്തല്‍മണ്ണ: പരാധീനതയുടെ നടുവിലാണ് പെരിന്തല്‍മണ്ണ ഗവ: ആയുര്‍വേദ ആശുപത്രി. അരനൂറ്റാണ്ട് പിന്നിട്ട ഈ ചികില്‍സാലയത്തില്‍ ഇപ്പോഴും പത്തു പേര്‍ക്കുള്ള കിടത്തി ചികില്‍സാ സൗകര്യം മാത്രമാണുള്ളത്. ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിനു ജീവനക്കാരില്ലാത്തതുമാണ് ആശുപത്രി നേരിടുന്ന പ്രധാന പ്രശ്‌നം.
ജൂബിലി റോഡില്‍ റോഡിനോട് ചേര്‍ന്ന് റോഡിന് ഇരുവശങ്ങളിലുമായി ഇടുങ്ങിയ കെട്ടിടത്തിലാണ് ഗവ: ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടം അടുത്ത കാലത്താണ് അറ്റകുറ്റ പണികള്‍ നടത്തിയത്. ശുദ്ധ ജല ലഭ്യത കുറവുണ്ടായിരുന്നതിന് പരിഹാരമായി സര്‍വിസ് സഹകരണ ബാങ്ക് കുഴല്‍ കിണര്‍ കുഴിച്ചു നല്‍കിയതോടെ അല്‍പം പരിഹാരമായിരുന്നു. 2012 ല്‍ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ തസ്തിക അപ്‌ഗ്രേഡ് ചെയ്ത് ചീഫ് മെഡിക്കല്‍ തസ്തികയാക്കിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു. പിന്നീട് വന്ന ഡോക്ടര്‍മാര്‍ പലരും സ്ഥലമാറ്റവും ലീവും വാങ്ങി പോയിരുന്നതിനാല്‍ പ്രയാസം നേരിട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാമെന്ന് പെരിന്തല്‍മണ്ണ നഗരസഭ ഉറപ്പ് നല്‍കിയിരുന്നു. മരുന്ന് വെക്കാനുള്ള സ്ഥല പരിമിതിയും ഇരിക്കാനുള്ള സ്ഥല കുറവും ഒഴിച്ചില്‍ മുറിയുടെ അഭാവവുമെല്ലാം ആശുപത്രി അനുവഭിക്കുന്ന പരാതീനതയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുന്‍ കൗണ്‍സിലര്‍ പത്തത്ത് ജാഫര്‍ ആരോഗ്യ കേരളം പദ്ധതിയിലൂടെ ആശുപത്രിയുടെ ശോച്യാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ട് വന്നിരുന്നു. ഇതിന്റെ ഫലമായി അമ്പതോളം പേര്‍ക്ക് കിടത്തി ചികില്‍സ ലഭ്യമാക്കുന്നതിന് അമ്പത് സെന്റ് സ്ഥലം കണ്ടെത്താന്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് വരെയും സ്ഥലം കണ്ടെത്താനായിട്ടില്ലെന്ന് ജാഫര്‍ പറയുന്നു. പെരിന്തല്‍മണ്ണ യിലെയും പരിസരങ്ങളിലെയും നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ജീവനക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."