പന്തല്ലൂരിലെ ആളെകൊല്ലി മുതുമലയില്‍ അനുസരണയുള്ളവനാകുന്നു
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കില്‍ ആളുകളെ ആക്രമിച്ച് കൊന്ന കാട്ടുകൊമ്പന്‍ മുതുമല, തെപ്പക്കാടിലെ ആനവളര്‍ത്തു കേന്ദ്രത്തില്‍ അനുസരണ പടിക്കുന്നു. ആനവളര്‍ത്തു കേന്ദ്രത്തിലെ കൂട്ടില്‍ അടച്ചായിരുന്നു ആദ്യഘട്ട പരിശീലനം. വളര്‍ത്താനകളെ ഉപയോഗിച്ചായിരുന്നു പരിശീലനം നല്‍കിയിരുന്നത്.
ഏഴു മാസത്തെ പരിശീലനത്തിനു ശേഷം കഴിഞ്ഞ നവംബറില്‍ പന്തിയില്‍ നിന്നും പുറത്തിറക്കി കൂടുതല്‍ പരിശീലനം നല്‍കാനായി പാം പെക്‌സ് ക്യാംപിലേക്ക് മാറ്റി.
മറ്റു ആനകളുമായി ഇടപഴകല്‍, പുഴയില്‍ കുളിക്കല്‍ തുടങ്ങി പരിശീലനമാണ് ഇവിടെ നല്‍കുന്നത്. അവസാനഘട്ടമായി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ വിരട്ടല്‍, പിടികൂടല്‍ എന്നിവയിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്. മയക്കെ് വെടിവച്ച് കൂട്ടില്‍ പൂട്ടിയപ്പോഴും അനുസരണ കാണിക്കാതിരുന്ന കൊമ്പന്‍ ഇപ്പോള്‍ അനുസരണയുള്ളവനായിട്ടുണ്ടെന്ന് പരിശീലകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."