HOME
DETAILS
MAL
ഒച്ചിഴയും വേഗത്തില്‍ പാലം നിര്‍മാണം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
backup
March 26 2017 | 21:03 PM
ഗൂഡല്ലൂര്‍: പാലം നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. ചേരംങ്കോട് പഞ്ചായത്തിലെ പടഞ്ചേരി ആറിനു കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ പണി പൂര്‍ത്തിയാക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഇതിന്റെ ഭാഗമായി 29ന് പടഞ്ചേരി ഗ്രാമവാസികള്‍ ചേരംങ്കോട് പഞ്ചായത്ത് കാര്യാലയം ഉപരോധിക്കും.
പാലത്തിന്റെ ഇരുപുറവുമുള്ള അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാക്കത്തതിനാല്‍ നാട്ടുകാര്‍ക്ക് കാല്‍നടയാത്ര പോലും ദുഷ്കരമാണ്.
പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഉപരോധ സമരം നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."