സ്‌കൂള്‍ പാചക തൊഴിലാളികളെ അടിമകളായി കാണരുത്: ബിന്ദു
കൊല്ലം : കേരളത്തിലെ സ്‌കൂളുകളില്‍ പാചക തൊഴിലാളികളെ അടിമകളായി കാണുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. സ്‌കൂള്‍ ശുചീകരണ പാചക തൊഴിലാളി കോണ്‍ഗ്രസ് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ടിന് നാരങ്ങാനീര് നല്‍കി ഉപവാസ സമരത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
ഒരു തൊഴിലാളി 500 കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്‌കൂള്‍ അവധികാലത്ത് വേതനം ലഭിക്കാതെ പട്ടിണിയില്‍ കഴിയുന്ന പാചക തൊഴിലാളികള്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം നെടുങ്ങോലം രഘു, എസ് വിപിനചന്ദ്രന്‍, ഷാജഹാന്‍, എന്‍ ഉണ്ണികൃഷ്ണന്‍, കെ.ബി ഷഹാല്‍, കരയ്‌ക്കോട് അജയകുമാര്‍. ചാലൂക്കോണം അനില്‍കുമാര്‍, മറിയാമ്മ, എഴുകോണ്‍ സുനി, സക്കീനത്ത് ബീവി, രാധാമണി, ഗീത, സുധര്‍മ്മ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."