വളര്‍ത്ത് നായയെ ചുട്ടുകൊന്ന് ഭക്ഷിച്ച സംഭവം പ്രതിക്ക് മാനസിക രോഗമെന്ന് പൊലിസ്; പ്രതിഷേധം ശക്തം
കഠിനംകുളം: അയല്‍വാസിയുടെ നായയെ ചുട്ടുകൊന്ന് ഭക്ഷിച്ച സംഭവത്തില്‍ പിടിയിലായ അസമി സ്വദേശിക്ക് മാനസികരോഗമെന്ന് കണ്ടെത്തി മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവം നടക്കുന്ന ദിവസം വരേയും കണ്‍സ്ട്രക്ഷന്‍ ജോലിക്ക് പോയിരുന്ന അസമിയെ മാനസിക രോഗിയായി വരുത്തിത്തീര്‍ത്ത് ആശുപത്രിയിലാക്കി പൊലിസ് തടിയൂരിയെന്ന് ആരോപിച്ച് നായയുടെ ഉടമസ്ഥനും നാട്ടുകാരും ഇദ്ദേഹത്തോടൊപ്പം ജോലിക്ക് പോകുന്ന തൊഴിലാളികളും കഴക്കൂട്ടം പൊലിസിനെതിരേ വ്യാപകമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രദേശവാസികളും വീട്ടുകാരും പറയുന്നത് പിടിയിലായ അസമി, വിക്രമന്‍ നാലുവര്‍ഷമായി അരശുമൂട്ടിലുള്ള കരാറുകാരന്റെ കൂടെ നിര്‍മാണ ജോലിക്ക് പോകുകയാണ്. സംഭവം നടക്കുന്ന അന്നും ആറ്റിങ്ങലിലെ ബഹുനില മന്ദിരത്തിന്റെ കരാറുജോലിക്ക് പോയിട്ട് തിരികെ വന്നാണ് അരശുമൂട്ടിലുള്ള ഹരിയുടെ വളര്‍ത്തുനായെ കൊന്ന് കഷണങ്ങളാക്കി ചുട്ട് തിന്നത്.
കഞ്ചാവിന്റെ ലഹരിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടുടമയുടെ വീട്ടിലെത്തി 24കാരിയായ അവിഹിതയായ യുവതിയോട് ക ത്തി ചോദിച്ചു. ഇതുനല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ മര്‍ദിക്കുകയും പിടിച്ച് തള്ളുകയും ചെയ്തുവത്രെ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി അരശുമൂടില്‍ കച്ചവടം നടത്തുന്ന പിതാവിനെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്ന് അതുവഴി വന്ന പിങ്ക് പൊലിസിനോട് വിവരം പറഞ്ഞു. പൊലിസ് അവിടെയെത്തിയപ്പോഴാണ് അസമി നായയെ ചുട്ടുകൊന്ന് ഭക്ഷിക്കുന്ന രംഗം കാണുന്നത്. തുടര്‍ന്നാണ് കൂടുതല്‍ പൊലിസും നാട്ടുകാരുമെത്തി ഇവനെ കീഴ്‌പ്പെടുത്തിയത്. മല്‍പിടിത്തത്തിനിടയില്‍ അരശുമൂടിലെ യൂണിയന്‍ തൊഴിലാളിയുടെ കൈയ്ക്ക് കുത്തേറ്റു. ഇത്രയും സംഭവങ്ങള്‍ അരങ്ങേറിയിട്ടും കേസെടുക്കാതെ മാനസിക രോഗിയെന്ന് പറഞ്ഞ് പൊലിസ് സംഭവത്തെ ലാഘവത്തോടെ കണ്ടതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.
ലഹരിക്ക് അടിമയായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ അവരെയെല്ലാം മാനസിക രോഗിയായി കണ്ട് ആശുപത്രിയിലാക്കുന്ന കഴക്കൂട്ടം പൊലിസിന്റെ നടപടിക്കെതിരെ വ്യാപമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ആയിരകണക്കിന് വനിതാടെക്കികള്‍ ജോലി ചെയ്യുന്ന കഴക്കൂട്ടത്ത് ഈ സംഭവം ഏറെ ഭീതി പരത്തിയിട്ടുണ്ട്. ഒരുമാസം മുമ്പ് കുളത്തൂരില്‍ തന്നെ വീട് ചവിട്ടി തുറന്ന് കയറി വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതും ഇതരസംസ്ഥാന തൊഴിലാളി തന്നെയായിരുന്നു. ഐ.ടി നഗരത്തില്‍ നിന്ന് ലാപ്പ് ടോപ്പും മൊബൈലുകളും അടക്കമുള്ള മോഷണവും വഴിയാത്രക്കാരെ തടഞ്ഞ് പിടിച്ചുപറി നടത്തിയതും ഇവിടെ ഇതരദേശകാരായ ക്രിമിനലുകളാണ്. നിരവധി പരാതി കഴക്കൂട്ടത്തുണ്ടായിട്ടും ഒതുക്കല്‍ നടപടിയാണ് പൊലിസ് സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. ഇതോടെ കഴക്കൂട്ടം ജനമൈത്രി പൊലിസിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."