കണക്ക് പരീക്ഷ: വിജിലന്‍സ് അന്വേഷിക്കണം
എസ് എസ് എല്‍ സി പരീക്ഷയിലെ ഗണിത ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ ഉടന്‍ വിജിലന്‍സ് അന്വേഷണം നടത്തണം. കേരള ചരിത്രത്തിലാദ്യമായാണ് എസ് എസ് എല്‍ സി പരീക്ഷ പിന്നെയും നടത്തേണ്ട ഗതികേട്. സ്വകാര്യ ഏജന്‍സി നടത്തിയ മാത്യകാ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി കടന്നുകൂടിയതാണ് പരീക്ഷ റദ്ദാക്കലിന് മുഖ്യ കാരണം. ചോദ്യം തയാറാക്കിയ അധ്യാപകന് സ്വകാര്യ ഏജന്‍സിയുമായി ബന്ധമുളളയാണ് എന്നാണ് പറയപ്പെടുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിദ്യഭ്യാസ രംഗത്ത് കുറ്റകരമായ അനാസ്ഥ നേരിടുകയാണ്. വിദ്യഭ്യാസ അധിക്യതരുടെ പിഴവുമൂലം വിദ്യാര്‍ത്ഥികള്‍ ഒരേ പരീക്ഷ പിന്നെയും എഴുതുന്നത് വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടാണ്. വിദ്യാഭ്യാസവകുപ്പിന്റെ വന്‍ വിഴ്ചയാണ് സംഭവിച്ചിരിക്കുന്നത് വിദ്യഭ്യാസ വകുപ്പ് ഉദേൃാഗസ്ഥരെയും മന്ത്രിയെയും മാറ്റി നിര്‍ത്തി വിജിലന്‍സ് അന്വേഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."