HOME
DETAILS
MAL
നേര്യമംഗലം വനമേഖലയില്‍ 45 മരങ്ങള്‍ അപകട ഭീഷണിയെന്നു വനം വകുപ്പ്
backup
May 27 2018 | 06:05 AM
അടിമാലി: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ 45 മരങ്ങള്‍ അപകടഭീഷണിയെന്നു വനം വകുപ്പ്.
കേന്ദ്ര വന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മരങ്ങള്‍ മുറിക്കുന്നതിനു നിയന്ത്രണമുള്ളതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കഴിയില്ല. നേര്യമംഗലം പാലം മുതല്‍ വാളറ വരെയുള്ള വനമേഖലയിലാണു മരങ്ങള്‍. തടിയും ചില്ലകളും ഉണങ്ങിയതും കാറ്റില്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതുമായ മരങ്ങളാണിതെന്നു വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിമാലി സ്വദേശി ജസ്റ്റിന് കുളങ്ങര വിവരാവകാശ നിയമപ്രകാരം വനം വകുപ്പിനു സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണു വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ വിവരങ്ങള്‍ നല്‍കിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ വനമേഖലയില്‍ കാറിനു മുകളില്‍ മരം കടപുഴകി വീണു വിനോദസഞ്ചാരി മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."