കടന്നാക്രമിച്ചതു ഭരണപക്ഷം തന്നെ; പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് ചെയര്‍പേഴ്‌സന്‍
തൊടുപുഴ: ഭരണപക്ഷ അംഗങ്ങളാണ് തന്നെ കൂടുതലും കടന്നാക്രമിച്ചിട്ടുള്ളതെന്നും പ്രതിപക്ഷം അത്രയും ആക്രമിച്ചിട്ടില്ലെന്നും സഫിയ ജബ്ബാര്‍. അതിനാല്‍ പ്രതിപക്ഷത്തോടു ഏറെ നന്ദിയുണ്ടെന്നും ഇന്നലെ രാവിലെ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നേരിട്ട വെല്ലുവിളികള്‍ തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് താന്‍ സ്വീകരിച്ചത്. വെല്ലുവിളികളോടെ 30 മാസം പൂര്‍ത്തിയാക്കി പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെയാണ്.
കൗണ്‍സിലിലെ ആരുമായി തനിക്ക് അതിനാല്‍ യാതൊരു പരിഭവുമില്ല. മുന്നണി രാഷ്ട്രീയമാകുമ്പോള്‍ ഇതെല്ലാം നേരിടേണ്ടി വരുമെന്ന നല്ല ബോധ്യമുണ്ടായിരുന്നു. ഐക്യജനാധിപത്യ മുന്നണിയും എന്റെ പ്രസ്ഥാനമായ മുസ്ലീംലീഗും നഗരസഭയിലെ പൊതുസമൂഹവും തന്നില്‍ അര്‍പ്പിച്ച വിശ്യാസത്തിന് ഒരു കളങ്കവും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ താന്‍ ഉണ്ടാക്കിയിട്ടില്ല എന്നുള്ളതാണ് സ്ഥാനമൊഴിയുമ്പോഴുള്ള ആത്മസംതൃപ്തിയെന്നും സഫിയ ജബ്ബാര്‍ കൂട്ടിചേര്‍ത്തു. സഹപ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍, വിവിധ സന്നന്ധസംഘടനകള്‍, വ്യവപാര വ്യവസായ സ്ഥാപന ഉടമകള്‍, റസിഡന്റ്‌സ്് അസോസിയേഷനുകള്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍, നഗരസഭയിലെ 35 വാര്‍ഡുകളിലെയും ജനങ്ങള്‍ എന്നിവര്‍ക്ക് നന്ദിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."