HOME
DETAILS

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

  
Farzana
October 07 2024 | 04:10 AM

Israel Shocked by Hezbollah Rocket Attack on Haifa as Gaza Genocide Anniversary Approaches

ജറൂസലം: ഗസ്സന്‍ വംശഹത്യക്ക് ഒരു വര്‍ഷം തികയുന്ന ഇന്ന് (ഒക്ടോബര്‍7) ഇസ്‌റാഈലിനെ ഞെട്ടിച്ച് ഹിസ്ബുല്ലയുടെ വ്യോമാക്രമണം.  തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു എന്നാണ് പുറത്തു വന്ന വിവരം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്ന് ഹൈഫയിലെ റാംബാം ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡസന്‍ കണക്കിന് റോക്കറ്റുകളാണ് വടക്കന്‍ ഇസ്‌റാഈലിലേക്ക് കുതിച്ചത്. ആദ്യമായാണ് ഹിസ്ബുല്ല ഹൈഫ നഗരത്തെ ലക്ഷ്യമിടുന്നത്.  അഞ്ചു റോക്കറ്റുകളാണ് ഹൈഫ നഗരത്തില്‍ പതിച്ചത്. റോക്കറ്റുകള്‍ പതിച്ച് ട്രാഫിക് സര്‍ക്കിള്‍ ഉള്‍പ്പെടെ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഇസ്‌റാഈലിന്റെ അതിശക്തമായ പ്രതിരോധ സംവിധാനം അയണ്‍ ഡോമുകളെ പോലും പരാജയപ്പെടുത്തിയായിരുന്നു ആക്രമണം. ഹിസ്ബുല്ലയുടെ റോക്കറ്റുകളെ പ്രതിരോധിക്കുന്നതില്‍ ഇസ്‌റാഈലിന്റെ വ്യോമ പ്രതിരോധ സംവിധാനവും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോക്കറ്റുകളെ തടയുന്നതില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതില്‍ ഇസ്‌റാഈല്‍ പ്രതിരോധ സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്‌റാഈലിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യു.കെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ലബനാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. 

അതിനിടെ, ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് വിവരം. ഹിസ്ബുല്ലയുടെ ആയുധസംഭരണ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് ആക്രമണത്തെ ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.   എന്നാല്‍, ജനവാസ മേഖലയില്‍ ഉള്‍പ്പെടെയാണ് മിസൈലുകള്‍ പതിച്ചത്. 

ക്രൂര വംശഹത്യക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ ഗസ്സയിലും ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം മധ്യ ഗസ്സയിലെ അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിക്കും ഇബ്‌നു റുഷാദ് സ്‌കൂളിനും നേരെ നടത്തിയ ആക്രമണത്തില്‍ 26ലേറെ പേരാണ് കൊല്ലപ്പെട്ടത്.  ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ തകര്‍ത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

uae
  •  a day ago
No Image

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

Cricket
  •  a day ago
No Image

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ

auto-mobile
  •  a day ago
No Image

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

uae
  •  a day ago
No Image

ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്

auto-mobile
  •  a day ago
No Image

അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ

Football
  •  a day ago
No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  a day ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  a day ago
No Image

രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  a day ago