സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ന് ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിും, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇന്നലെ നൂല്‍പ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ മതില്‍ തകര്‍ന്നിരുന്നു. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് തേക്കുംപ്പറ്റ നാല് സെന്റ് കോളനിയിലെ ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."