HOME
DETAILS

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

  
October 07, 2024 | 2:09 AM

Mismatch in Names on Aadhaar and Ration Cards Lakhs of Ration Cards Invalidated

ആലപ്പുഴ: സംസ്ഥാനത്ത്  ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് (ഇകെ.വൈ.സി.) അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് ഇതിനു പ്രധാന കാരണം. റേഷന്‍കടയിലെ ഇ പോസ് യന്ത്രത്തില്‍ വിജയകരമായി മസ്റ്ററിങ് പൂര്‍ത്തിയാക്കിയവരുടേതാണ് താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷം അസാധുവാക്കിയത്.

മസ്റ്ററിങ് നടത്തിയവരില്‍ ചിലരുടെ റേഷന്‍ കാര്‍ഡിലെയും ആധാറിലെയും പേരുകളില്‍ പൊരുത്തക്കേടുണ്ട്, അതു മുപ്പതുശതമാനത്തില്‍ കൂടുതലായാല്‍ മസ്റ്ററിങ്ങിനു അസാധുവാകും. റേഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്. മസ്റ്ററിങ് ആദ്യഘട്ടത്തില്‍ത്തന്നെ പേരിലെ പൊരുത്തക്കേടുമൂലമുള്ള പ്രശ്‌നം സിവില്‍ സപ്ലൈസ് അധികൃതര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു, എന്നാല്‍, മസ്റ്ററിങ് അസാധുവാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ള തുടര്‍നടപടികെളക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
 
റേഷന്‍കടകളിലെത്തി ഇ പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണു മടങ്ങുന്നത്, എന്നാല്‍, താലൂക്കുതല പരിശോധനയില്‍ മസ്റ്ററിങ് അസാധുവാക്കപ്പെട്ട വിവരം അവരറിഞ്ഞിട്ടില്ല. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂര്‍ത്തിയായത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിന്റെ സാധുത പരിശോധിക്കാനുണ്ട് അതുകൂടി കഴിയുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയുമുയരാനാണ് സാധ്യത.

ചൊവ്വാഴ്ചവരെയാണ് സംസ്ഥാനത്ത് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിനുശേഷമായിരിക്കും തീരുമാനമുണ്ടാകുക. വിരലടയാളം പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് നടത്താന്‍ കഴിയാത്തവരുണ്ട്, ഇത്തരത്തിലുള്ളവരെ ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടിവരും. എന്നാല്‍, റേഷന്‍കടകളില്‍ ഐറിസ് സ്‌കാനറില്ലാത്തതിനാല്‍, മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണു സാധ്യത.

Due to discrepancies in names between Aadhaar and ration cards, authorities have invalidated the ration card mustering process for lakhs of individuals. As a result, many people are temporarily losing access to their ration benefits. The government is expected to initiate new processes to rectify the issue and reinstate ration card services for the affected individuals.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  16 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  16 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  16 days ago
No Image

വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  16 days ago
No Image

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

Cricket
  •  16 days ago
No Image

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങിലെ തീപിടിത്തം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടിസ് അയച്ച് തൃശൂര്‍ കോര്‍പറേഷന്‍

Kerala
  •  16 days ago
No Image

കര്‍ണാടകയില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ 

National
  •  16 days ago
No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  16 days ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  17 days ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  17 days ago