HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

  
October 07, 2024 | 4:53 AM


തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, സേവനങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ പുറത്തിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു. 15 ദിവസത്തിനകം പൊതുവായ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യും. 

ഫയലുകള്‍ താമസിപ്പിക്കുകയും അഴിമതി ആക്ഷേപങ്ങള്‍ നേരിടുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുകയും ഇവരെ തദ്ദേശ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് നിരീക്ഷിക്കുകയും ചെയ്യും.  ആവശ്യമുള്ള കേസുകളില്‍ പൊലിസ് വിജിലന്‍സിന്റെ അന്വേഷണവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

Minister M.B. Rajesh has announced the establishment of a WhatsApp number to facilitate public complaints regarding corruption in local bodies. This initiative aims to empower citizens to report irregularities and promote transparency in governance. The move is part of ongoing efforts to combat corruption and ensure accountability within local institutions. Further details on the WhatsApp number and how to submit complaints will be shared soon.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  14 days ago
No Image

കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

Kerala
  •  14 days ago
No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  14 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  14 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  14 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  14 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  14 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  14 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  14 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  14 days ago