കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം
ദുബൈ: 2024❜25ലെ കമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റുകൾക്കുള്ള യു.എ.ഇ അവാർഡ്സ് ഉദ്ഘാടന പതിപ്പിൻറെ വിജയികളെ ജനറൽ അതോറിറ്റി ഓഫ് സ്പോർട്സ് (ജി.എ.എസ്) പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചടങ്ങിൽ ജി.എ.എസ് ഡയരക്ടർ ജനറൽ ഗാനിം മുബാറക് റാഷിദ് അൽ ഹാജിരി, കൂടാതെ നിരവധി കായിക ഫെഡറേഷൻ പ്രസിഡൻറുമാർ പങ്കെടുത്തു.
വിജയികളെ ചടങ്ങിൽ ആദരിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻ സി (വാം) കമ്മ്യൂണിറ്റി സ്പോർട്സിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന മികച്ച മീഡിയ ഔറ്റ്ലെറ്റിനുള്ള അവാർഡ് നേടി. സ്പോർട്ട് 4 ഓൾ പ്ലാറ്റ്ഫോം രണ്ടാംസ്ഥാനത്തെത്തി. സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പൊലിസ് സ്പോർട്സ് ഫെഡറേഷൻ മികച്ച കമ്മ്യൂണിറ്റി സ്പോർട്‌സ് ഇനിഷ്യേറ്റിവ് അവാർഡ് നേടി. യു.എ.ഇ തായ്കോണ്ടോ ഫെഡറേഷൻ രണ്ടാം സ്ഥാനവും നേടി.
പ്രോമിസിങ് യങ് അത്ലറ്റ് വിഭാഗത്തിൽ അബ്ദുല്ല റാഷിദ് സാലം അൽ കിന്ദി ഒന്നാം സ്ഥാനവും, സാലം അൽ കർബി രണ്ടാം സ്ഥാനവും നേടി. സ്പോർട്സ് വിമൻസ് വിഭാഗത്തിൽ മൗസ സാലം ഖൽഫാൻ അൽ മൻസൂരി ഒന്നാം സ്ഥാനവും, മറിയം മുസ്തഫ മുഹമ്മദ് കമാൽ രണ്ടാം സ്ഥാനവും നേടി.
കമ്മ്യൂണിറ്റി സ്പോർട്‌സ് പയനിയർ വിഭാഗത്തിൽ സഈദ് ബുത്തി അൽ ഷംസി ഒന്നാം സ്ഥാനവും, മുതിർന്ന മാധ്യമ പ്രവർത്തകൻ മുഹമ്മദ് അൽ ജോക്കർ രണ്ടാം സ്ഥാനം നേടി.കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവൻ്റുകൾക്കുള്ള യു.എ .ഇ അവാർഡിൻറെ പ്രാഥമിക ലക്ഷ്യം സ്പോർട്സ് സംസ്കാരം പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കു മിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രചോദിപ്പിക്കുകയും സ്പോർട്‌സ് പങ്കാളിത്തത്തെ പിന്തുണക്കുകയും ചെയ്യുക എന്നതാണെന്നും അൽ ഹാജിരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."