HOME
DETAILS
MAL
ജിഷ്ണുവിന്റെ അമ്മയുടെ നിരാഹാര സമരം മാറ്റി
backup
March 26 2017 | 22:03 PM
നാദാപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ ഇന്നു മുതല്‍ ഡി.ജി.പി ഓഫിസിനു മുന്നില്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല നിരാഹാര സമരം മാറ്റി.
നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുടുംബം തിരുവനന്തപുരത്തെ ഡി.ജി.പി ഓഫിസിനു മുന്നില്‍ നിരാഹാര സമരം പ്രഖ്യാപിച്ചത്. ഇന്നലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതികളെ പിടികൂടാന്‍ ഒരാഴ്ചകൂടി സാവകാശം ചോദിച്ച സാഹചര്യത്തിലാണ് സമരം മാറ്റിയത്. അതേസമയം കോളജ് ചെയര്മാന് പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നാവശ്യപ്പെട്ട് കേരളം സര്‍ക്കാര്‍ സമര്‍പ്പിച്ച പരാതി സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ജിഷ്ണുവിന്റെ മാതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."