മാലിന്യ സംസ്‌കരണ ശില്‍പ്പശാല
കൊല്ലം: കോര്‍പറേഷന്‍ മാലിന്യസംസ്‌കരണ ശില്‍പശാലയും നഗരസഭാ ഓഫിസ് പരിസരത്തെ പ്ലാസ്റ്റിക് മുക്തമേഖലയായി പ്രഖ്യപിക്കലും നാളെ വൈകിട്ട് മൂന്നിനു സി.കേശവന്‍ സ്മാരകടൗണ്‍ഹാളില്‍ നടക്കും.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ പ്ലാസ്റ്റിക്മുക്ത മേഖലാ പ്രഖ്യപനം നടത്തും. മേയര്‍ അഡ്വ. വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍,ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിക്കും. നിലവിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കുക,ഘട്ടംഘട്ടമായി മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സബ്‌സിഡിയോടുകൂടി ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു മേയര്‍ പറഞ്ഞു.
സ്ഥാനാരോഹണം നാളെ
കൊല്ലം: റോട്ടറി ക്ലബ്ബ് ഓഫ് കൊല്ലം സിറ്റിയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും കമ്മ്യൂണിറ്റി സര്‍വ്വീസ് ഉദ്ഘാടനവും നാളെ കൊല്ലം ബീച്ച് റോട്ടറി കമ്മ്യൂണിറ്റിഹാളില്‍ നടക്കും. വൈകിട്ട് ഏഴിനു ചേരുന്ന ചടങ്ങില്‍ മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യതിഥിയായിരിക്കും. പത്തനാപുരം ഗാന്ധഭവനിലെ അന്തേവാസികള്‍ക്കുള്ള പുതപ്പുകള്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍,വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍,നിര്‍ന്ധനരായ യുവതികള്‍ക്കുള്ള തയ്യല്‍മെഷീനുകള്‍ തുടങ്ങിയവ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."