HOME
DETAILS
MAL
കര്‍ണാടക സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു:
backup
June 30 2016 | 08:06 AM
മുസ് ലിം സംയുക്ത വേദി
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അന്യായമായി പ്രതിചേര്‍ത്ത് ജയിലിലടച്ച കര്‍ണാടക സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ കള്ള സത്യവാങ്മൂലം നല്കിയ നടപടി ജനാധിപത്യ വ്യവസ്ഥക്കും നീതി ന്യായ സംവിധാനത്തിനും നേരെയുള്ള വെല്ലുവിളിയും കൈയ്യേറ്റവുമാണെന്ന് മുസ് ലിം സംയുക്ത വേദി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
ഭരണകൂട ഭീകരതയുടെ ഇരയായി ഒന്നര പതിറ്റാïിലേറെയായി പീഡിപ്പിക്കപ്പെടുന്ന മഅ്ദനിക്കെതിരെ കള്ളതെളിവുകളും കള്ളസാക്ഷി മൊഴികളും സൃഷ്ടിച്ച് കോടതികളെ തെറ്റിദ്ധരിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ആദ്യം മുതല്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീതിയുക്തമായ നിലപാട് സ്വീകരിക്കുന്നതിന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടണമെന്നും സംയുക്തവേദി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."