യു.പി:ക്രിമിനല്‍ സംരക്ഷകര്‍ സംസ്ഥാനം വിട്ട് പോകണമെന്ന് മുഖ്യമന്ത്രി
ഖൊരക്പൂര്‍: ക്രിമിനലുകളുടെ സംരക്ഷകരായി ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ഉത്തര്‍പ്രദേശ് വിട്ട് പോകാമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായം നിലനില്‍ക്കുന്നുണ്ട്.
ഇതിനുകാരണം ക്രിമിനലുകളുടെ വാഴ്ചയുള്ളതുകൊണ്ടാണ്. ഈ സഹാചര്യത്തില്‍ ഇത്തരക്കാര്‍ സംസ്ഥാനം വിട്ടുപോവുകയോ അല്ലെങ്കില്‍ നിയമസംവിധാനത്തിന് കീഴിലേക്ക് വരികയോ ചെയ്യുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ ഇരുണ്ട കാലഘട്ടമായിരുന്നു. സ്ത്രീകള്‍ക്ക് ഒരുതരത്തിലുള്ള സുരക്ഷയും ഉണ്ടായിരുന്നില്ല. ഈ രീതി അവസാനിപ്പിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതവും സംരക്ഷണവും നല്‍കുന്ന സംസ്ഥാനമായി യു.പിയെ മാറ്റുകയാണ് തന്റെ ലക്ഷ്യം.
സാമൂഹിക വിരുദ്ധര്‍ക്കും ക്രിമിനലുകള്‍ക്കും ശക്തമായ സന്ദേശമാണ് അധികാരമേറ്റെടുത്ത ഉടനെ മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ അദ്ദേഹം നടത്തിയ പ്രസ്താവന.
സംസ്ഥാനത്തിന്റെ പുരോഗതിക്കായി എല്ലാവരും കഠിനാദ്ധ്വാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."