HOME
DETAILS

ജിഷ്ണുവിന്റെ മരണം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഡി.ജി.പി

  
backup
March 27, 2017 | 12:30 AM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-4

 

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേത്തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ ഡി.ജി.പി ഓഫിസിന് മുന്നില്‍ ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു.
പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡി.ജി.പി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ ഏപ്രില്‍ അഞ്ചുമുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് മേധാവി പി. കൃഷണദാസാണ് ഒന്നാം പ്രതി. കോളജ് പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അധ്യാപകരായ സി.പി. പ്രവീണ്‍, ദിപിന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികളില്‍ കൃഷ്ണദാസ് ഒഴികെയുള്ളവര്‍ ഒളിവില്‍പോയതിനാല്‍ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  a day ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  a day ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  2 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  2 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  2 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  2 days ago