HOME
DETAILS
MAL
പാകിസ്താന് വിജയം
backup
May 28 2018 | 02:05 AM
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് വിജയം. ഒന്‍പത് വിക്കറ്റിനാണ് പാകിസ്താന് വിജയം പിടിച്ചത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 184 റണ്‍സിലും രണ്ടാം ഇന്നിങ്സ് 242 റണ്‍സിലും അവസാനിപ്പിച്ച പാക് സംഘം ഒന്നാം ഇന്നിങ്സില്‍ 363 റണ്‍സെടുത്ത് ലീഡ് സ്വന്തമാക്കി. 63 റണ്‍സിന്റെ അനായാസ വിജയത്തിലേക്ക് ബാറ്റേന്തിയ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. രണ്ടിന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം എട്ട് വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."