HOME
DETAILS
MAL
ജങ്കാര്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം: മാര്‍ച്ചും ധര്‍ണയും നടത്തി
backup
May 28 2018 | 02:05 AM
കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് എറിയാട് പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. പുത്തന്‍പളളി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് അഴീക്കോട് ജെട്ടിയില്‍ സമാപിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. എറിയാട് ലോക്കല്‍ സെക്രട്ടറി സി.എസ് അജീഷ് അധ്യക്ഷനായി. കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് ടി.കെ ഷിജീഷ്, മണ്ഡലം സെക്രട്ടറി സി.കെ ശ്രീരാജ്, അഴീക്കോട് ലോക്കല്‍ സെക്രട്ടറി അരുണ്‍ജിത്ത് കാനപ്പിള്ളി, ടി.കെ ഷിജീഷ്, ഷിഹാബ്, ഷൈനി, പ്രസീന റാഫി, യു.എ ഷാജഹാന്, സി.എ ആഷിഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."