പാല് ഉല്‍പ്പാദന രംഗത്ത് കേരളം സ്വയംപര്യാപ്തത കൈവരിക്കും: മന്തി കെ. രാജു
ഇരിങ്ങാലക്കുട: കന്നുകാലി സമ്പത്ത് കേരളത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോളും പാല് ഉല്‍പ്പാദന മേഖലയില്‍ വമ്പിച്ച മുന്നേറ്റമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ വര്‍ഷവസാനത്തോടെ സംസ്ഥാനം പാല് ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്നും മന്തി അഡ്വ. കെ. രാജു. കേരള ഫീഡ്സ് എംപ്ലോയിസ് യൂനിയന്‍ എ.ഐ.ടി.യു.സി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുളള കാലിത്തീറ്റ കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാഫീഡ്സ് യു.ഡി.എഫ് ഭരണകാലത്ത് 53 കോടി രുപ നഷ്ടത്തിലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ലക്ഷ്യബോധത്തോടെയുളള പ്രവര്‍ത്തന ഫലമായി കേരളഫീഡ്സിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും നഷ്ടത്തില്‍നിന്ന് സ്ഥാപനത്തെ ലാഭത്തിലേക്ക് ഉയര്‍ത്തുവാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂനിയന്‍ പ്രസിഡന്റ് എ.എന്‍ രാജന് അധ്യക്ഷനായി. ടി.എസ് ബാബു രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി രാജേന്ദ്രന് മുഖ്യാതിഥിയായിരുന്നു. കേരളാഫീഡ്സ് ചെയര്മാന് ഇന്ദുശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ സുരേഷ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീകുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, എന്‍.ഡി സുധാകരന്, കെ.കെ ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."