52 വര്‍ഷത്തെ സര്‍വീസിന് ശേഷം സരസ്വതി അമ്മ പടിയിറങ്ങി
മതിലകം: ഓണച്ച മാവ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സരസ്വതി അമ്മയുടെ കൈപുണ്യം നുകരാനാവില്ല. നീണ്ട 52 വര്‍ഷക്കാലം കുട്ടികള്‍ക്ക് ഭക്ഷണം വെച്ച് വിളമ്പിയ സരസ്വതി അമ്മയ്ക്ക് ഇനി വിശ്രമജീവിതം. ഇത്രയും നാളത്തെ സ്വരസ്വതി അമ്മയുടെ സേവനത്തില്‍ ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. എല്ലാവര്‍ക്കും നല്ലതു മാത്രമേ സരസ്വതി അമ്മയെ കുറിച്ച് പറയാനൊള്ളൂ. ഒരു മനുഷ്യായുസിന്റെ ഏറിയ പങ്കും പിഞ്ചു മക്കള്‍ക്ക് ഭക്ഷണം വെച്ചു വിളമ്പി വിശ്രമ ജീവിതത്തിന് തയാറെടുക്കുന്ന സ്വരസ്വതി അമ്മക്ക് നാട്ടുകാരും പി.ടി.എ. ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌നേഹോഷ്മളമായ യാത്രയപ്പ് നല്‍കി വിരുന്ന് ഒരുക്കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കയ്പമംഗലം എം.എല്‍.എ.ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ രഘു, എച്ച്.എം. ജയശ്രി ടീച്ചര്‍. പി.ടി.എ. പ്രസിഡന്റ ബിനിത, വിനു, വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. സരസ്വതി അമ്മയ്ക്ക് പൊന്നാട ചാര്‍ത്തി ആദരിച്ച് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ടൈസണ്‍ മാസ്റ്റര്‍ പിരിഞ്ഞു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."