ഡീഫൈബ്രിങ് ഇന്‍ഡ്രസ്ട്രിയല്‍ സൊസൈറ്റി കെട്ടിടം വിസ്മൃതിയിലേക്ക്
അന്നമനട: മാള ഡീഫൈബ്രിംങ് ഇന്‍ഡ്രസ്ട്രിയല്‍സൊസൈറ്റി കെട്ടിടം വിസ്മൃതിയിലേക്ക്. 1992 ല്‍ മാള അന്നമനടയിലാണ് ഫാക്ടറിക്ക് വേണ്ടി ശ്രമം നടത്തിയത്. വൈകാതെ പ്രവര്‍ത്തനമാരംഭിക്കുവാനും കഴിഞ്ഞു. കല്ലൂര്‍ വെണ്ണൂപാടം കേന്ദ്രീകരിച്ച് എസ്.സി.വിഭാഗം സൊസൈറ്റിക്കാണ് ഫാക്ടറി പ്രവര്‍ത്തന ചുമതല നല്‍കിയത്. സൊസൈറ്റിയുടെ 73 സെന്റ് സ്വന്തം സ്ഥലം ഫാക്ടറിക്കു വേണ്ടി നല്‍കി. കോട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി.സര്‍ക്കാര്‍ കയര്‍സംസ്‌കരണ ഫെഡിന് കീഴിലുള്ള ഫാക്ടറി തുടക്കത്തില്‍ നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തേങ്ങയുടെ തൊണ്ട് വിലക്കെടുത്ത് കമ്പനിയില്‍ കൊണ്ടുവന്ന് യന്ത്രസഹായത്താല്‍കയറിനുള്ള ചകിരി നിര്‍മ്മിച്ചിച്ചെടുക്കും. ഇവ കയര്‍ ഉണ്ടാക്കുന്ന വിവിധ കേന്ദ്രങ്ങള്‍ വിലനല്‍കി വാങ്ങും. ഏറ്റവുമൊടുവില്‍ കിലോക്ക് 18 രൂപയാണ് ലഭിച്ചിരുന്നത്.
തൊണ്ട് തല്ലിയെടുക്കുന്ന ചകിരിയില്‍ നിന്നും എടുക്കുന്ന വേസ്റ്റ് കോഴിഫാമുകള്‍ വിലക്കെടുത്തിരുന്നു. ഇവ തെങ്ങിനു തന്നെ വളവുമായി ഉപയോഗിക്കാനാവും. ഒരു പതിറ്റാണ്ട് പിന്നിട്ടതോടെ വിപണിയില്‍ മാന്ദ്യം നേരിട്ടു. ഇതോടെ ഫാക്ടറി പൂട്ടിയിടേണ്ടി വന്നു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് കമ്പനി പൂട്ടിയത്. ഇത് തുറക്കാന്‍ എല്‍.ഡി.എഫിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഭരണത്തിലെത്തിയ യു.ഡി.എഫ്.സര്‍ക്കാരിനും മാള ഡീഫൈബ്രിംങ് ഇന്‍ഡ്രസ്റ്റയില്‍സൊസൈറ്റി തുറക്കാനായില്ല. കയര്‍ഫെഡിന്റെ കീഴില്‍ 35 പേര്‍ ഇവിടെ തൊഴിലെടുത്തിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ എങ്കിലും സൊസൈറ്റിയുടെ സഹായത്തിനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നിലച്ചുപോയ സംരംഭത്തിനു പകരം മറ്റൊന്ന് നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുണമെന്നാണിവര്‍ പറയുന്നത്. ഒരു കോടിയിലധികം വിലയുള്ള ആസ്ഥിയുമായി വെണ്ണൂപ്പാടം സൊസൈറ്റി കാത്തിരിപ്പ് തുടരുകയാണ്. അതേസമയം കയര്‍ഫെഡ് അധികൃതരുടെ അനാസ്ഥയാണ് മറ്റൊന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തതിനു കാരണമെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."