HOME
DETAILS
MAL
ഭക്ഷ്യണശാലകളില് പരിശോധന നടത്തി
backup
May 28 2018 | 06:05 AM
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പെരിക്കല്ലൂര്‍, പട്ടാണിക്കൂപ്പ്, മുള്ളന്‍കൊല്ലി, പാടിച്ചിറ എന്നീ പ്രദേശങ്ങളെ ഭക്ഷ്യശാലകളില്‍ പരിശോധന നടത്തി.
മതിയായ സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. കൂടാതെ പുകവലിക്ക് സൗകര്യമൊരുക്കിയ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. പകര്‍ച്ചവ്യാധിക്ക് കാരണമാകും വിധത്തില്‍ കൊതുക് വളരാന്‍ സാഹചര്യമൊരുക്കിയുള്ള മാലിന്യ കുഴികള്‍, സെപ്റ്റിക്ക് ടാങ്ക് പൈപ്പുകള്‍ എന്നിവ ശരിയായ രീതിയില്‍ മൂടാനും വലകള്‍ ഉപയോഗിച്ച് കൊതുക് പുറത്ത് വരാത്ത രീതിയിലാക്കണമെന്നും കര്‍ശന നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."