ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു; അഞ്ചുപേര്‍ പിടിയില്‍
ഇരിങ്ങാലക്കുട: മകനെ അന്വേഷിച്ചെത്തിയ ഗുണ്ടാസംഘം അച്ഛനെ വെട്ടിക്കൊന്നു. ചെട്ടിപറമ്പ് കനാല്‍ബേസില്‍ വിജയന്‍ (59 ) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് സംഭവം. വിജയന്റെ മകന്‍ വിനീതിനെ അന്വേഷിച്ചാണ് ഗുണ്ടാസംഘം വീട്ടിലെത്തിയത്. ഗുണ്ടാസംഘവും വിനീതും തമ്മില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളിന് സമീപംവച്ച് വാക്കേറ്റമുണ്ടായിരുന്നു. ചുണ്ണാമ്പിനെചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവച്ചത്.
തുറവന്‍കാട് പ്രദേശത്തെ ചില യുവാക്കളാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്. മൂന്നു ബൈക്കുകളിലായി വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് ഒന്‍പതംഗ ഗുണ്ടാസംഘം വീട്ടിലെത്തിയത്. വിജയനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ അംബിക (52) ക്കും ഭാര്യാമാതാവ് കൗസല്യ (83) ക്കും പരുക്കേറ്റു. വിനീത് അപ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. വെട്ടേറ്റ വിജയനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അംബിക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡ് കമ്പനിയിലെ പ്ലാന്റ് അറ്റന്‍ഡറാണ് വിജയന്‍. മറ്റുമക്കള്‍: വിനു, അനീഷ്. മരുമകള്‍: അനു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഇരിങ്ങാലക്കുട പൊലിസ് പിടിയിലായി. പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22), കരണക്കോട്ട് അര്‍ജുന്‍ (18), ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22), കാറളം സ്വദേശി ദീലീഷ് (20) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."