HOME
DETAILS

ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം: മുസ്‌ലിംലീഗ്

  
backup
March 27 2017 | 22:03 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


മലപ്പുറം: കാസര്‍കോട് പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്‌റസാധ്യാപകനുമായ റിയാസ് മുസ്്‌ലിയാരെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്ക്കൂടി പുറത്തുകൊണ്ടുവരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
കൊലപാതകത്തിന്റെ തൊട്ടു മുന്‍പ് മംഗലാപുരം എം.പി നളിന്‍കുമാര്‍ കട്ടീല്‍ അണികള്‍ക്ക് ആവേശം നല്‍കും വിധത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കണം.
കൊലപാതകത്തിന് പിന്നില്‍ മറ്റു ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്ന പൊലിസ്ഭാഷ്യം അവിശ്വസനീയമാണ്. പ്രതികളായ മൂന്നുപേരും ആര്‍.എസ്.എസ് ശാഖകളില്‍ പ്രവര്‍ത്തിച്ചതിന്റെ പൂര്‍ണതെളിവുകള്‍ പുറത്തുവന്നിട്ടും വധത്തിന് പിന്നിലെ ഗൂഢാലോചനയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്കും അന്വേഷണ വിധേയമാക്കാത്തതില്‍ ദുരൂഹതയുണ്ട്.
സമീപകാലത്ത് ആര്‍.എസ്.എസ് നടത്തിയ പല കൊലക്കേസുകളിലും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അനുകൂലമായ സാഹചര്യങ്ങള്‍ പൊലിസ് സ്വീകരിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്.
റിയാസ് മുസ്‌ലിയാര്‍ വധവും തിരൂരിലെ ആമപ്പാറ യാസിര്‍ വധം, കൊടിഞ്ഞിയിലെ ഫൈസല്‍ വധം എന്നിവയെല്ലാം നടത്തിയിട്ടുള്ളത് മുസ്‌ലിംഭൂരിപക്ഷ പ്രദേശങ്ങളിലാണ്.
തികഞ്ഞ സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.
വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ ആസൂത്രിതമായ ശ്രമങ്ങളെക്കുറിച്ചും റിയാസ് മുസ്‌ലിയാരുടെ വധത്തിലെ ആര്‍.എസ്.എസ്, ബി.ജെ.പി പങ്കും അന്വേഷിച്ച് കുറ്റക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാന്‍ ഗവണ്‍മെന്റ് മുന്നോട്ടുവരണമെന്നും മജീദ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago