HOME
DETAILS
MAL
ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് റേഷന്‍ കടകളിലെത്തിക്കുന്ന പദ്ധതി ശരിവച്ചു
backup
March 27 2017 | 22:03 PM
കൊച്ചി: ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐയില്‍ നിന്ന് സപ്ലൈകോ മുഖേന നേരിട്ട് ഏറ്റെടുത്ത് റേഷന്‍ കടകളിലെത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം ഹൈക്കോടതി ശരിവച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി തടയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോ മുഖേന ഏറ്റെടുക്കുന്നതിനെതിരേ കേരള ഹോള്‍സെയില്‍ റേഷന്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനടക്കം നല്കിയ ഹരജികള്‍ തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."