കേരള സര്‍വകലാശാല വാര്‍ത്തകള്‍ -01.07.2016
പരീക്ഷ മാറ്റി
ഇന്ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്സി (സി.ബി.സി.എസ്) മാത്തമാറ്റിക്സ് മെയിന്‍, സ്റ്റാറ്റിസ്റ്റിക്സ് മെയിന്‍ എന്നിവയുടെ കോംപ്ലിമെന്ററി വിഷയമായ മോഡേണ്‍ ഫിസിക്സ് ആന്‍ഡ് ഇലക്ട്രോണിക്സ് പരീക്ഷ ജൂലൈ നാലിന് നടത്തും.
പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം
ജൂലൈ എട്ടിന് തുടങ്ങുന്ന ബി.എസ്സി (ആന്വല്‍ സ്കീം - പാര്‍ട്ട് മൂന്ന് - സബ്സിഡിയറി) വിഷയങ്ങള്‍ക്കുള്ള മേഴ്സി ചാന്‍സ് പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജ്, കൊല്ലം എസ്.എന്‍ കോളേജ്, ആലപ്പുഴ എസ്.ഡി കോളേജ് എന്നിവിടങ്ങള്‍ മാത്രമായിരിക്കും കേന്ദ്രങ്ങള്‍. യൂനിവേഴ്സിറ്റി കോളജ്, ഗവ. വിമന്‍സ് കോളജ് എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ നിന്നു ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം. വര്‍ക്കല എസ്.എന്‍ കോളജ്, കായംകുളം എം.എസ്.എം കോളജ്, നിലമേല്‍ എന്‍.എസ്.എസ് കോളജ്, കൊല്ലം എഫ്.എം.എന്‍ കോളജ്, കൊല്ലം എസ്.എന്‍ കോളജ് ഫോര്‍ വിമന്‍, പന്തളം എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ കൊല്ലം എസ്.എന്‍ കോളജില്‍ നിന്നു ഹാള്‍ടിക്കറ്റ് വാങ്ങി പരീക്ഷയെഴുതണം.
ചേര്‍ത്തല എസ്.എന്‍ കോളജ്, നങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജ് എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ ആലപ്പുഴ എസ്.ഡി കോളജില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി പരീക്ഷയെഴുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."