HOME
DETAILS
MAL
ഷാങ്ഹായ് ഉച്ചകോടിക്കായി റൂഹാനി ചൈനയിലെത്തും
backup
May 28 2018 | 21:05 PM
ബെയ്ജിങ്: അടുത്ത മാസം ചൈനയില്‍ നടക്കുന്ന പ്രാദേശിക ഉച്ചകോടിയില്‍ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പങ്കെടുക്കും. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇറാനെതിരേ അമേരിക്ക ഉപരോധം ശക്തമാക്കാന്‍ നീക്കം നടത്തുന്നതിനിടെ റൂഹാനിക്ക് ആതിഥ്യമരുളാനുള്ള ചൈനയുടെ തീരുമാനം ശ്രദ്ധേയമാണ്.
റഷ്യയുടെ നേതൃത്വത്തിലുള്ള പ്രാദേശിക സുരക്ഷാ കൂട്ടായ്മയായ ഷാങ്ഹായ് കോഓപറേഷന്‍ ഓര്ഗനൈസേഷന് ഉച്ചകോടിക്കാണ് റൂഹാനി എത്തുന്നത്. സമിതിയില്‍ നിരീക്ഷക അംഗമാണ് ഇറാന്. ദീര്‍ഘകാലമായി അവര്‍ സ്ഥിരാംഗത്തിന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ജൂണ്‍ രണ്ടാം വാരത്തില്‍ വടക്കന്‍ ചൈനീസ് നഗരമായ ക്വിങ്ദാവോയില് വച്ചാണ് ഉച്ചകോടി നടക്കുന്നത്. കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."