മന്ത്രി ശശീന്ദ്രന്റെ രാജി: സത്യാവസ്ഥ പുറത്തുവരണം
ധാര്‍മികമൂല്യങ്ങള്‍ ബാധ്യതയും ഭാരവുമാകാത്ത പുതിയകാലത്തു ഗതാഗതവകുപ്പു മന്ത്രി എ.കെ ശശീന്ദ്രന് തനിക്കുമേല്‍ വന്നുപതിച്ച ആരോപണത്തിന്റെ പേരില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു തത്സമയം രാജിവച്ചൊഴിഞ്ഞിരിക്കുകയാണ്. പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധപ്രകടനങ്ങള്‍ക്കും ഇടംകൊടുക്കാതെ ആരോപണം വന്ന മാത്രയില്‍ തന്നെ രാജി പ്രഖ്യാപിച്ച മന്ത്രി എ.കെ ശശീന്ദ്രന് അഭിനന്ദനം അര്‍ഹിക്കുന്നു.
ആരോപണങ്ങളുടെ വന്മലകള് വന്നു മൂടിയാലും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് അധികാര സ്ഥാനങ്ങളില്‍ പിടിച്ചുതൂങ്ങുന്ന അനഭലഷണീയമാതൃകകള്ക്കൊരു തിരുത്താണു മന്ത്രിയുടെ രാജി. പരാതി പറയുവാന്‍ വന്ന യുവതിയോടു മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് അദ്ദേഹത്തിനുമേല്‍ വന്ന ആരോപണം. ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ട ഓഡിയോ ശബ്ദത്തിനെതിരേ മന്ത്രി പ്രതിഷേധിച്ചിട്ടില്ല. തന്റേതല്ല ശബ്ദമെന്നു പറഞ്ഞിട്ടില്ല.
പിണറായി മന്ത്രിസഭയില്‍നിന്നു പത്തുമാസത്തിനുള്ളില്‍ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ ശശീന്ദ്രന്. ബന്ധുനിയമനത്തിന്റെ പേരില്‍ വ്യവസായവകുപ്പു മന്ത്രിയായിരുന്ന ഇ.പി ജയരാജനു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജിവയ്ക്കേണ്ടിവന്നിരുന്നു. മുമ്പെങ്ങുമില്ലാത്തവിധം സംസ്ഥാനത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ ലൈംഗികാക്രമണങ്ങള്‍ വര്‍ധിക്കുന്ന അവസ്ഥയില്‍ മന്ത്രിസഭയിലെ ഒരംഗത്തെക്കുറിച്ചുതന്നെ ലൈംഗികാരോപണമുണ്ടാകുന്നതു നാണക്കേടാണ്.
പത്തുമാസത്തിനുള്ളില്‍ നിരവധി ആരോപണങ്ങളാണു പിണറായി സര്‍ക്കാറിനെതിരേ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളേറെയും കഴമ്പുള്ളതാണുതാനും. ഏറ്റവുമവസാനത്തേതാണ് എസ്.എസ്.എല്‍.സി കണക്കു പരീക്ഷാചോദ്യപേപ്പര്‍ ചോര്‍ച്ച. ഉത്തരവാദിത്വമേറ്റെടുത്തു വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നു പല ഭാഗത്തുനിന്നും ആവശ്യമുയന്നിട്ടും ആ മന്ത്രിയുടെ ധാര്‍മികതയെ ഇതുവരെ അത് അലോസരപ്പെടുത്തിയിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ സമ്മതിക്കുന്നു ഭരണകൂടത്തിനു വീഴ്ചപറ്റിയിട്ടുണ്ടെന്ന്. ഇത്തരമൊരവസ്ഥയില്‍ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു പറഞ്ഞു മന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ചതു ഭരണകൂടത്തിന് അല്പം ആശ്വാസം പകരുന്നതാണ്. മന്ത്രി തന്നോടു ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി ഇതുവരെ ഒരു സ്ത്രീയും രംഗത്തുവന്നിട്ടില്ല. ആ നിലയ്ക്കു പൊലിസിനു സ്വമേധയാ കേസ്സെടുക്കാനും കഴിയില്ല. അടുത്ത ഏതെങ്കിലും ഒരു ദിവസത്തില്‍ യുവതി പരാതിയുമായി വരികയാണെങ്കില്‍ മന്ത്രിയുടെ രാജി അന്നേരം ആവശ്യമായി വരുമായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തെ ഒഴിവാക്കാനും കൂടിയാകുമോ കാലേക്കൂട്ടിയുള്ള മന്ത്രിയുടെ രാജി.
എന്തായാലും ഇതുസംബന്ധിച്ചു ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ ഇന്നലെ മുഖ്യമന്ത്രിയും ഡി.ജി.പിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരിക്കുകയാണ്. അന്വേഷണഫലം വരുന്നതുവരെ കാത്തിരിക്കുകയെന്നതാണ് എന്‍.സി.പിയെ സംബന്ധിച്ചിടത്തോളം മുന്നിലുള്ള വഴി. മന്ത്രിയുടെ രാജിയുടെ പിന്നില്‍ വമ്പിച്ചൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന് ആരോപിച്ചതു സത്യമാണെങ്കില്‍ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരണം. ഇന്നു തിരുവനന്തപുരത്തു ചേരുന്ന എന്‍.സി.പി സംസ്ഥാനഭാരവാഹികളുടെ യോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്ന് ഉഴവൂര്‍ വിജയന് വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിയെ കുടുക്കുവാന്‍ ബോധപൂര്‍വം ഹണിട്രാപ്പ് സംഘടിപ്പിച്ചതാണോ അതല്ല മന്ത്രി നേരത്തെയും വനിതയുമായി ഇതേ മട്ടില്‍ സംസാരിച്ചിട്ടുണ്ടോ എന്നെല്ലാം വിശദമായ അന്വേഷണത്തില്‍ പുറത്തുവരേണ്ടതാണ്. സംശുദ്ധമായ പൊതുജീവിതം നയിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തി പൊതുരംഗത്ത് അപമാനിതരാക്കുന്ന പ്രവണത രാഷ്ട്രീയരംഗത്തു മുമ്പേയുണ്ട്. പല പ്രമുഖരും ഇതിന്റെ പേരില്‍ രാഷ്ട്രീയവനവാസത്തിനു വിധിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന മന്ത്രി പി.ടി ചാക്കോയുടെ കാറില്‍ യുവതിയെ കണ്ടതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. അദ്ദേഹം പൊതുസമൂഹത്തില്‍ അപമാനിതനായി. അതൊരു കരുതിക്കൂട്ടിയുള്ള കെണിയായിരുന്നുവെന്നു പിന്നീട് വ്യക്തമാവുകയും ചെയ്തു.
മന്ത്രിയെ കുടുക്കാന്‍ ബോധപൂര്‍വം നെയ്ത വലക്കണ്ണിയായിരുന്നു മന്ത്രി എ.കെ ശശീന്ദ്രനെതിരേ പ്രയോഗിച്ചതെങ്കില്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു കര്‍ശനമായ ശിക്ഷയ്ക്കു വിധേയമാക്കാന്‍ സര്‍ക്കാര്‍ മടിക്കരുത്. ഓഡിയോ ശബ്ദം തന്റേതല്ലെന്നു മന്ത്രി നിഷേധിച്ചിട്ടുമില്ല. ഇത്തരമൊരവസ്ഥയില്‍ സത്യാവസ്ഥ പുറത്തുവരികതന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗണ്മാന്മാര് മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്കാനെത്തിയപ്പോള് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ല; വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടും കെഎസ്യു
Kerala
• 2 months agoമഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 months agoമലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍
Kerala
• 2 months agoഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്
National
• 2 months agoസെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്സ്
National
• 2 months agoമനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്
Kerala
• 2 months agoഎല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
Kerala
• 2 months ago'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം' സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'
International
• 2 months agoഅങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം
Kerala
• 2 months agoവയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala
• 2 months agoനിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
Kerala
• 2 months agoജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി
Kerala
• 2 months agoഎയര്‍ഇന്ത്യ എക്സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
Kerala
• 2 months agoഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം
Kerala
• 2 months agoതെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്റാഈല്‍
International
• 2 months agoനിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 2 months agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 2 months agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 2 months agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
റോബോട്ടിക് സര്‍ജറിയിലൂടെയാണ് മുഴ നീക്കം ചെയ്തത്.