കാലിക്കറ്റിലെ ഹിന്ദി അധ്യാപകര്‍ക്ക് അന്താരാഷ്ട്ര പുരസ്കാരം
തേഞ്ഞിപ്പലം: പാരീസിലെ ഇനല്കോ സര്‍വകലാശാലയില്‍ നടന്ന അന്താരാഷ്ട്ര ഹിന്ദി സെമിനാറില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത്, അധ്യാപകരായ ഡോ. എം. ഫാത്തിമ ജീം, ഡോ. പി.ജെ ഹെര്‍മന്‍ എന്നിവരെ വിശ്വഹിന്ദി സേവീ പുരസ്കാരം നല്കി ആദരിച്ചു.
ഹിന്ദി ഭാഷയുടെ ഉന്നമനത്തിനു നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം. സെമിനാറില്‍ കാലിക്കറ്റിനെ പ്രതിനിധീകരിച്ച് മൂവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ഡോ. പ്രമോദ് കൊവ്വപ്രത്തിന്റെ 'സാഹിത്യ കാ സാമായിക് സരോക്കാര്' എന്ന പുസ്തകം പ്രകാശനം ചെയ്തു.
പാരീസിലെ ഇനല്കോ സര്‍വകലാശാലയും മുറാദാബാദ് അന്താരാഷ്ട്ര സാഹിത്യ കലാമഞ്ചും സംയുക്തമായാണ് 'ഹിന്ദിയുടെ ആഗോള പരിദൃശ്യം' എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചത്. ഇനല്കോ സര്‍വകലാശാലാ ഹിന്ദി വിഭാഗം മേധാവി ഡോ. ഘനശ്യാം ശര്‍മ അധ്യക്ഷനായ ചടങ്ങില്‍ ഡോ. പ്രാണ്‍ ജഗ്ഗി (അമേരിക്ക) ഉദ്ഘാടനം ചെയ്തു. പ്രദീപ്കുമാര്‍ അഗര്‍വാള്‍ ഐ.എ.എസ്, ഡോ. ജയ്പാല് സിങ്, ഡോ. ഡി.എന്‍ ശര്‍മ, ഡോ. വിശേഷ് ഗുപ്ത, ഡോ. മഹാശ്വേതാ ചതുര്‍വേദി, ഡോ. മീനകൗള്, ഡോ. അങ്കിത് സിസൗദിയ, ഡോ. നിക്കോളാസ് മൈക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നായി 95 പ്രതിനിധികള്‍ പങ്കെടുത്തു. നാല്പതു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കവി സമ്മേളനത്തില്‍ 30 പേര് കവിത അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."