വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന്
കൊടുവള്ളി: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ മാറ്റിവച്ചതിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷ പേപ്പറിലും ക്രമക്കേട് കണ്ടെണ്ടത്തിയതിനാല്‍ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് യുവ ജനതാദള്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി. പ്രസിഡന്റ് എം.എ സിദ്ദീഖ് ആരാമ്പ്രം അധ്യക്ഷനായി. കലേഷ് ടി.പി, ജലാല്‍ ചോലക്കര, ലിജാസ് കൊയിലോത്ത്, അനീഷ് സി, സന്തോഷ് കുമാര്‍, അഫ്സല് സംസാരിച്ചു.
മുക്കം: എസ്.എസ്.എല്‍.സി പരീക്ഷയെ അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.ടി.യു മുക്കം ഉപജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പുതുക്കുടി അബൂബക്കര്‍, കെ. അസീസ് മാസ്റ്റര്‍, പി.കെ ശരീഫുദ്ദീന്‍, കെ.പി ജാബിര്‍, നിസാം കാരശ്ശേരി, എം.സി ഹാരിസ്, ടി.പി അബൂബക്കര്‍, നസ്റുല്ല, കെ.വി നവാസ്, ഇസ്ഹാഖ്, ഷമീര്‍ മുക്കം, പി.ടി മഹ്റൂഫ് നേതൃത്വം നല്കി.
മുക്കം: പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്ത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. വി.കെ ഹുസൈന് കുട്ടി ഉദ്ഘാടനം ചെയ്തു. യൂനുസ് പുത്തലത്ത്, വി.എ നസീര്‍, ടി.കെ ഇമ്പിച്ചമ്മദ് ഹാജി, പി.കെ മുഹമ്മദ്, ഇബ്റാഹിം തട്ടൂര്, വി.എ റഷീദ് മാസ്റ്റര്‍, ഒ.കെ ഹംസ മാസ്റ്റര്‍ പ്രസംഗിച്ചു. ജന. സെക്രട്ടറി സി.കെ കാസിം സ്വാഗതവും ട്രഷറര്‍ കെ.വി അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."