ഹൗസ്‌ബോട്ട് ഉടമയും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് വെട്ടേറ്റു
ആലപ്പുഴ: ഹൗസ് ബോട്ട് ഉടമയും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് വെട്ടേറ്റു. പുന്നമടയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വലിയകലവൂര്‍ മറ്റത്തില്‍വെളി ബിജുവിന്റെ മകന്‍ ബിനുവിനാ (21)ണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ബിനുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിനടുത്തായിരുന്നു സംഭവം. പല്ലന സ്വദേശി ചന്ദ്രന്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ഹൗസ്‌ബോട്ടിലെ മുന്‍ ജീവനക്കാരനായിരുന്നു ബിനു. അതേബോട്ടിലെ ബംഗാളിയായ ജീവനക്കാരന് ശമ്പളയിനത്തില്‍ ആയിരം രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഉടമയും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന ഉടമ ചന്ദ്രന്‍ ബിനുവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നെന്ന് പറയപ്പെടുന്നു. തലയ്ക്ക് വെട്ടേറ്റുവീണ ബിനു അരമണിക്കൂറോളം രക്തംവാര്‍ന്ന് കിടന്നു. പിന്നീട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഇഫ്താര്‍ സംഗമങ്ങള്‍ മത സൗഹാര്‍ദത്തിന്റെ മഹനീയ മാതൃക
മുഹമ്മ: ഇഫ്താര്‍ സംഗമങ്ങള്‍ മത സൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയാണ് പഠിപ്പിക്കുന്നതെന്ന് എസ്.എന്‍.ഡി.പി അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റും കായികാചാര്യനുമായ കലവൂര്‍ എന്‍.ഗോപിനാഥ്. ലയണ്‍സ് ക്ലബ്ബ് ഓഫ് ആലപ്പി സൗത്തിന്റയും മാരാരിക്കുളം മീഡിയ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോമ്പ് എടുക്കുക വഴി സഹനവും ക്ഷമയും സ്വയത്തമാകുന്നു. വിശക്കുന്നവന്റെ വേദന മനസിലാക്കാനും നോമ്പ് കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിഡന്റ് ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രൊഫ പ്രിയകുമാര്‍, മാത്യൂജോസഫ്, ക്യാപ്റ്റന്‍ വിജയരാജന്‍, മണ്ണഞ്ചേരി എസ് .ഐ കെ രാജന്‍ ബാബു, റ്റി.എ അലിക്കുഞ് ആശാന്‍, ശശിധരപണിക്കര്‍, ജോയ്, സെബാസ്‌റ്യന്‍, അനിരുദ്ധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."