പ്രതികള്‍ മാതാപിതാക്കളെന്ന് നീനു; വിവാഹത്തില്‍ നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു
കോട്ടയം: കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് തന്റെ മാതാപിതാക്കളുടെ അറിവോടെ തന്നെയാണ് വധു നീനു ചാക്കോ.
Also Read: പ്രണയവിവാഹം: തട്ടിക്കൊണ്ടു പോയ നവവരന്‍ മരിച്ച നിലയില്‍
ഭര്‍ത്താവിന്റെ വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ വിവാഹത്തില്‍ നിന്നു പിന്‍മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലിസ് പിടിയിലായ നിയാസ് കെവിനൊപ്പം തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
താന്‍ ഇനിയും കെവിന്റെ ഭാര്യയായി ജീവിക്കുമെന്നും നീനു ചാക്കോ പറഞ്ഞു.
മൂന്നു പേര്‍ പിടിയില്‍
കെവിനിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതു വരെ മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. ഇഷാന്‍, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത്. കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പ്രതികളാണുള്ളത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന നിയാസിനെ സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചത് നിയാസാണ് എന്നാണ് സൂചന. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായിരുന്നു നിയാസ്.
പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
കെവിന്റെ മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണം എന്നടക്കമുള്ള ആവശ്യങ്ങളുമായി കോണ്‍ഗ്രസ് എത്തിയതോടെയാണ് ഇന്നത്തേക്കു മാറ്റിവച്ചത്. തിങ്കളാഴ്ച രാവിലെയാണ് തെന്മലയ്ക്കടുത്ത് ചാലിയേക്കരയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."