ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍: മുന്‍ സെക്രട്ടറിക്കെതിരേ അഴിമതി ആരോപണവുമായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെളിവായി ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ ഹാജരാക്കി
ഒറ്റപ്പാലം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി ശശികുമാര്‍. ഒറ്റപ്പാലം നഗരസഭയില്‍ നിന്നും മാറ്റം പോയ സെക്രട്ടറി യും, നഗരസഭയിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററും ചേര്‍ന്ന് 5 ലക്ഷം രൂപ ആവശ്യപ്പെടുന്ന സംഭാഷണങ്ങളുടെ ഓഡിയോ വീഡിയോ ക്ലിപ്പുകളാണ് ശശികുമാര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഹാജരാക്കിയത്. ചെര്‍പ്പുള്ളശ്ശേരി സ്വദേശി ഉമേഷ് എന്ന വ്യക്തിക്ക് 56 സെന്റ് സ്ഥലം ഉള്ള ഒരാള്‍ക്ക് നാല് സെന്റില്‍ കെ.എല്‍.യു ഇല്ല എന്നും, നഗരസഭ കെട്ടിടനിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ഓഡിയോ ക്ലിപ്പുകളിലുള്ളത്. എന്നാല്‍ മുന്‍ നഗരസഭ സെക്രട്ടറിയുടെ സംഭാഷണത്തില്‍ നിയമാനുസൃതമായി ചെയ്യാന്‍ പറ്റുന്നത് ചെയ്തു തരാം എന്നും. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആയ അനീഷ് മുഖാന്തരം സംസാരിക്കാമെന്നും ഫോണിലൂടെ സംസാരിക്കേണ്ടതില്ല എന്നും നേരിട്ട് കാണാം എന്നും ഓഡിയോ ക്ലിപ്പില്‍ ഉണ്ട്. തുക എത്തിക്കേണ്ട സമയവും മറ്റു കാര്യങ്ങളും വളരെ വ്യക്തമായി ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
ഇതോടെ ഒറ്റപ്പാലം നഗരസഭ കൗണ്‍സില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം സമഗ്രമായ അന്വേഷണം നടത്തണമെന്ന് നഗരസഭാ ചെയര്‍മാനോട് ആവശ്യപ്പെട്ടു.
വകുപ്പുതല അന്വേഷണം നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി പറഞ്ഞു. ഇതിനായി നഗരസഭാ ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്തതായി ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ ഫയലുകള്‍ കാണുന്നില്ലെന്നും മുന്‍ സെക്രട്ടറിയുടെ കയ്യിലാണെന്നും യുഡിഎഫ് അംഗങ്ങളുടെ പരാതിയെതുടര്‍ന്ന് ആരോപിച്ചതിനെ തുടര്‍ന്ന് റവന്യൂ സൂപ്രണ്ടിന്റേയും ഹെല്‍ത്ത് സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ മുന്‍ നഗരസഭാ സെക്രട്ടറിയുടെ ഫ്‌ലാറ്റ് പരിശോധിച്ചു. തുടര്‍ന്ന് ആറ് ഫയലുകള്‍ ഫ്‌ലാറ്റില്‍നിന്ന് ലഭിച്ചെന്നും റവന്യൂ സൂപ്രണ്ടും ഹെല്‍ത്ത് സൂപ്രണ്ടും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."