കാലവര്‍ഷക്കെടുതി തുടരുന്നു; ഹൈറേഞ്ചില്‍ കനത്ത നാശനഷ്ടം
അടിമാലി: മൂന്നാം ദിവസംവും ഹൈറേഞ്ച് മേഖലയില്‍ കാലവര്‍ഷക്കെടുതി ്തുടരുന്നു. മഴയിലും കാറ്റിലും ദേവികുളം താലൂക്കില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. 36 വീടുകള്‍ തകര്‍ന്നു.
കനത്ത കാറ്റാണ് നാഷനഷ്ടങ്ങള്ക്കിടയാക്കിയത്. മന്നാങ്കണ്ടത്ത് 5 വീടുകളും, മാങ്കുളത്ത് 6 വീടുകളും, ആനവിരട്ടി 6, കുഞ്ചിത്തണ്ണി 5, പള്ളിവാസല്‍ 1, കെ.ഡി.എച്ച് 11 വീടുകളാണ് നശിച്ചത്. മാങ്കുളത്ത് ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നു.
പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരകള്‍ പറന്ന് സമീപപ്രദേശങ്ങളില്‍ പതിച്ചു. കല്ലാര്‍ കുരിശുപാറ കറുക ശ്ശേരില് സുബ്രഹ്മണ്യന്റെ വീടിന്റെ മേല്‍ക്കുര പൂര്‍ണ്ണമായും നശിച്ചു . രാത്രി പന്ത്രണ്ടരയോടെ വീശീയടിച്ച കാറ്റിലാണ് മേല്‍ക്കൂര പറന്ന്പോയ ത്.വീട്ടുപകരണങ്ങള്‍ മഴയില്‍ നനഞ്ഞ് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
വീടിനു സമീപം നിന്നിരുന്ന മരങ്ങള്‍ കടപുഴകി വീടിനു വീണാണ് കൂടുതല്‍ വീടുകള്‍ക്കും നാശമുണ്ടായത്. വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ച് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മൂന്നാര്‍ കോളനിയിലെ പഴനിയമ്മ, ഗുണസിങ് എന്നിവരുടെ വീടുകള്‍ തകര്‍ന്നു. പഴനിയമ്മയുടെ വീട് ഒരു വശത്ത് ഭിത്തി തകരുകയും ഷീറ്റുകള്‍ കാറ്റത്ത് പറന്നുപോകുകയും ചെയ്തു.
ഗുണസിംഗിന്റെ വീട്ടിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ തകര്‍ന്നത്. പഴനിയമ്മയെ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത കാറ്റും മഴയും പ്രദേശത്തെ വീടുകളില്‍ കനത്ത അപകടസാധ്യതയാണ് ഉയര്‍ത്തുന്നത്. തകര ഷീറ്റുകളും. മലയോര ഗ്രാമങ്ങളിലെ കര്‍ഷകരെയും മഴ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വരും ദിവസ്സങ്ങളില്‍ മഴയും കാറ്റും ശക്തമായാല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടുകുമോയെന്ന ഭീതിയിലുമാണ് ജനങ്ങള്‍.
ബൈസണ്‍വാലി ഗ്രാമ പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ക്ക് മുകളിലേക്ക് മരം വീണു. വന്മരം ഒടിഞ്ഞു വീണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പൂര്‍ണമായി തകര്‍ന്നു. ഇരുപതേക്കര്‍ മേമുറിയില്‍ ബാബുവിന്റെ വാഹനമാണ് തകര്‍ന്നത്.
മരം വീണ് ഇരുപതേക്കറിലെ പള്ളിവാതുക്കല്‍ ജോസിന്റെ വീടും തകര്‍ന്നു. രാത്രി പന്ത്രണ്ട് മണിയോടെയാണ് വീടിന് സമീപത്തുണ്ടായിരുന്ന വലിയ മരം വട്ടമൊടിഞ്ഞ് വീടിന് മുകളില്‍ പതിച്ചത്. പൊട്ടന്‍കാട് മഞ്ഞനാല്‍ മാത്യുവിന്റെ വീടിന്റെ മുകളിലേയ്ക്കും സമീപപത്തുണ്ടായിരുന്ന മരം ഒടിഞ്ഞുവീണ് മേച്ചില്‍ ഷീറ്റുകള്‍ തകര്‍ന്നു. മാത്യുവും ഭാര്യയും മക്കളും ഹാളില്‍ ഇരിക്കുന്ന സമയത്താണ് മരം വീഴുന്നത്. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളില്‍ പഞ്ചായത്ത്, വില്ലേജ്, ഫോറസ്റ്റ് അധികൃതര്‍ സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."