വിംബിള്‍ഡണ്‍: ഫെഡറര്‍ മൂന്നാം റൗണ്ടില്‍; മുഗുരുസ പുറത്ത്
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് പോരാട്ടത്തില്‍ സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നു. ബ്രിട്ടന്റെ മാര്‍കസ് വില്യംസിന്റെ അനായാസം മറികടന്നാണ് ഫെഡറര്‍ മുന്നേറിയത്. സ്‌കോര്‍ 6-0, 6-3, 6-4. ആദ്യ രണ്ടു സെറ്റുകളും അനായാസ സ്വന്തമാക്കിയ ഫെഡറര്‍ക്കെതിരേ അവസാന സെറ്റില്‍ വില്യംസ് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.
രണ്ടാം റൗണ്ടിലെ മറ്റൊരു പോരാട്ടത്തില്‍ കെയ് നിഷികോരിയും മൂന്നാം റൗണ്ടില്‍ കടന്നു. കടുത്ത പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നറ്റാവോയെയാണ് നിഷികോരി വീഴ്ത്തിയത്. സ്‌കോര്‍ 6-4, 4-6, 4-6, 2-6.
വനിതാ വിഭാഗം പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പും ഫ്രഞ്ച് ഓപണ്‍ ജേതാവുമായി ഗാര്‍ബിന്‍ മുഗുരുസ പുറത്തായി. സ്ലോവാക്യന്‍ താരം യാന സെപലോവ മുഗുരുസയെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍ 6-3, 6-2. അതേസമയം മൂന്നാം റൗണ്ടിലെ മറ്റു പോരാട്ടങ്ങളിള്‍ വീനസ് വില്യംസും സിമോണ ഹാലെപും മൂന്നാം റൗണ്ടില്‍ കടന്നു. ഗ്രീക്ക് താരം മരിയ സക്കാരിയെയാണ് വീനസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 4-6, 6-3. ഇറ്റാലിയന്‍ താരം ഫ്രാന്‍സെസ്‌ക ഷിയാവോനെ അനായാസം വീഴ്ത്തിയാണ് സിമോണ ഹാലെപ് മൂന്നാം റൗണ്ടില്‍ കടന്നത്. 6-1, 6-1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."