ചെറുവത്തൂര്‍ ഫെസ്റ്റിന് ഒരുക്കങ്ങളായി
ചെറുവത്തൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തിനായി ചെറുവത്തൂര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റ് 30ന് ആരംഭിക്കും. വൈകുന്നേരം നാലിന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിന്റെ
ഭാഗമായി ഒരുക്കുന്ന ഫ്‌ളവര്‍ഷോ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍, പക്ഷി സങ്കേതം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ്ഷരീഫ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ടിക്കറ്റ് കൗണ്ടര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ ആദ്യമായി ഒരുക്കുന്ന ആര്‍ട്ടിഫിഷന്‍ കാശ്മീര്‍ താഴ്‌വര ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമാകും. അമ്പത് ടണ്‍ എയര്‍കണ്ടിഷണര്‍ ഉപയോഗിച്ചാണ് മനോഹരമായി ഇതു തയാറാക്കിയത്. വിമാനത്തിന്റെ മാതൃകയിലാണു പ്രവേശന കവാടം ഒരുക്കിയത്. കൊളംബസ്, ഡ്രാഗണ്‍ ട്രെയിന്‍, ജയന്ത് വീല്‍, ക്രാസ് വീല്‍, റൗണ്ട് വീല്‍ ട്രെയിന്‍, കുട്ടികള്‍ക്ക് ഉല്ലസിക്കാനായി ബ്രൈക്ക്ഡാന്‍സ് വീല്‍, ബോയ്‌സ് വീല്‍ ട്രെയിന്‍, ജംബിങ് ബലൂണ്‍, ഡോഗ് ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി എട്ടു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. പ്രചരണാര്‍ഥം ഇന്നു വൈകുന്നേരം നാലിനു ചെറുവത്തൂരില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പി.പി മുസ്തഫ, പി.ടി കരുണാകരന്‍, സി ചന്ദ്രന്‍, കെ.സി സതീശന്‍, എം.കെ യാസര്‍, ടി ശശിധരന്‍, കെ ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."