തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് ഗ്രാമീണ വികസനത്തിന് മുന്‍ഗണന
തളിപ്പറമ്പ്: 41,83,85,000 രൂപ വരവും 41,64,74,000 രൂപ ചെലവും 19,11,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസി. വി.പി ഗോവിന്ദന്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണം, ഗ്രാമീണ റോഡുകള്‍, ഉല്‍പ്പാദന മേഖല എന്നിവക്ക് ഊന്നല്‍ നല്‍കിയ ബജറ്റില്‍ ആരോഗ്യം, കാര്‍ഷികം, കുടിവെളളം, ക്ഷീര കര്‍ഷകര്‍ക്കും, വ്യവസായം, മാലിന്യ സംസ്‌കരണം എന്നീ മേഖലക്കും തുക നീക്കിവച്ചിട്ടുണ്ട്.
ഗ്രാമീണ ശുദ്ധജല പരിപാടിയുടെ ഭാഗമായി 20 ലക്ഷം രൂപ വകയിരുത്തി.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന നിര്‍മാണത്തിനായി ജനറല്‍ മേഖലയില്‍ 6.16 കോടി രൂപയും എസ്.സി. പി മേഖലകളില്‍ 1.10 കോടി രൂപ, ടി.എസ്.പി.മേഖലയില്‍ 1.37 കോടി എന്നിങ്ങനെയും തുക അനുവദിച്ചു. ബ്ലോക്ക് പരിധിയില്‍ ജൈവവള നിര്‍മാണ യൂണിറ്റ് ആരംഭിക്കും.
ഗ്രാമീണ റോഡുകള്‍ക്കായി 1.86 കോടി രൂപും തടയണകള്‍ നിര്‍മിക്കാന്‍ 25 ലക്ഷവും മാറ്റിവച്ചു. ഒടുവള്ളിത്തട്ട് സി.എച്ച്.സിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ് സ്ഥാപിക്കും. പരിയാരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം സുരേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസി. ടി. ലത, ജോസ് ജോസഫ്, സി. ജീജ, പി.കെ ചിത്രലേഖ, പി. രഞ്ജിത്ത്, കെ. മോഹനന്‍, ലക്ഷ്മണന്‍, വി.എ റഹിം, ജെസി ഷിജി വട്ടക്കാട്, ഐ.വി നാരായണന്‍, ആനക്കീല്‍ ചന്ദ്രന്‍, കെ. രാജേഷ്, പി.എം മാത്യു, കെ. രത്‌നകുമാരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."