പറങ്കികളെ തുരത്തിയവരുടെ മിസ്രിപ്പള്ളി
മിസ്രികളെന്നാല് ഈജിപ്തുകാരാണ്. പൊന്നാനിയില്‍ മിസ്രികള്ക്കുമുണ്ട് ഒരു പള്ളി. പറങ്കികള്‍ക്കെതിരേ ഇവിടത്തെ നാട്ടുകാര്‍ക്കുവേണ്ടി മിസ്രികള് പോരാടിയതിന്റെ ചരിത്രമുള്ള മിസ്രിപ്പള്ളി
പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ ആഹ്വാനപ്രകാരം പോരാട്ടം നടക്കുന്നു. ശക്തരായ പോര്‍ച്ചുഗീസിനെ തുരത്താന്‍ സാമൂതിരിക്കു സഹായികളായുള്ളതു മാപ്പിള സൈന്യം. പോരാട്ടത്തിനു ശക്തിപകരാന്‍ പരമാവധി സഹായങ്ങള്‍ മഖ്ദൂം തേടിയിരുന്നു. അങ്ങനെയാണ് മിസ്റില്നിന്നു പട്ടാളക്കാര്‍ പായക്കപ്പലിലേറി പൊന്നാനി തുറമുഖത്തെത്തിയത്.
സാമൂതിരിയുടെ പ്രത്യേക താല്പര്യപ്രകാരം സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ പട്ടാളക്കാര്‍ക്കുവേണ്ടി പ്രത്യേകം നിര്‍മിച്ച പള്ളിയാണ് മിസ്രിപ്പള്ളി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ പടിഞ്ഞാറു ഭാഗത്തായാണ് ഈ പള്ളിയുള്ളത്. മരങ്ങള്‍ ധാരാളം ഉപയോഗിച്ചാണ് ഈ പള്ളിയുടെ നിര്‍മാണം. യുദ്ധം ജയിച്ചു, മിസ്രികള് നാട്ടിലേക്കു തിരികെപ്പോയി. പലരും രക്തസാക്ഷികളുമായി. നാട്ടുകാരുണ്ടാക്കിയ കമ്മിറ്റിക്കാണ് ഇന്നു പള്ളിയുടെ നടത്തിപ്പ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."