HOME
DETAILS
MAL
പിണറായിയുടെ തല വെട്ടാന്‍ പറഞ്ഞ കുന്ദന്‍ ചന്ദ്രാവത് പിടിയില്‍
backup
March 28 2017 | 04:03 AM
ന്യൂഡല്‍ഹി: പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി ഉപഹാരം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പിടിയില്‍. ഉജ്ജയിനില്‍നിന്നാണ് കുന്ദന്‍ ചന്ദ്രാവത് പിടിയിലായത്.
ഈ മാസം മൂന്നിന് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്ന കുന്ദന്‍ ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. കേരളത്തിലെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി.
തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റാണെങ്കിലും പണം നല്‍കുമെന്നും ചന്ദ്രാവത് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."