നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍
ഗ്രേറ്റര്‍ നോയിഡ( ഉത്തര്‍ പ്രദേശ്): നാല് നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. വിദേശ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ത്വരിത ഗതിയിലുള്ള അറസ്റ്റുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഉടന്‍ നടപടിയെടുക്കണമെന്ന് യു.പി മുഖ്യമന്ത്രി ആദിത്യ യോഗിനാഥിനോട് സുഷമ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം അദ്ദേഹം ഉറപ്പു നല്‍കിയതായും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് നൈജീരിയന്‍ വിദ്യാര്‍ഥികളെ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ച വിദ്യാര്‍ഥിക്ക് മയക്കു മരുന്നു നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു. മയക്കു മരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണകാരണം.
തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് അക്രമണമുണ്ടായത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുകയായിരുന്നു ഇവര്‍. ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ മയക്കു വിതരണം നടത്തുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."