പട്ടയഭൂമിയിലാണ് വീടെന്ന എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ വാദം പൊളിയുന്നു
ദേവികുളം: മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. താന്‍ വീടു വെച്ച് താമസിക്കുന്നത് പട്ടയഭൂമിയിലാണെന്ന രാജേന്ദ്രന്റെ അവകാശ വാദങ്ങള്‍ പൊളിയുന്ന വിവരാവകാശ രേഖകള്‍ പുറത്ത്.
2000-2003 കാലയളവില്‍ തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എന്നാല്‍ ഈ വര്‍ഷത്തില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം മൂന്നാര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എസ് രാജേന്ദ്രന്‍ താമസിക്കുന്നത് കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണെന്ന് ആരോപിച്ചത്.
മൂന്ന് തഹസില്‍ദാര്‍മാര്‍ വഴിയാണ് തന്റെ പട്ടയം വിവിധ കാലയളവിലായി സ്വന്തമായി കിട്ടിയതെന്നും ഇതിന് ചെല്ലാന്‍ അടച്ച രസീതുള്‍പ്പെടെയുളളവ സമര്‍പ്പിച്ചതാണെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."