HOME
DETAILS
MAL
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്
backup
March 28 2017 | 07:03 AM
തിരുവനന്തപുരം: ബിവറേജസ് കോര്പറേഷന് ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്നു എക്സൈസ് മന്ത്രി ജി. സുധാകരന്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഔട്ട്ലെറ്റുകള് മാറ്റുന്നത് എതിര്‍ക്കാം എന്നാല്‍ വിലക്കാന്‍ പാടില്ലെന്നും ഔട്ട്ലെറ്റുകള് മാറ്റുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു പണം കണ്ടെത്തുന്നത് ബെവ്കോയില്നിന്നാണ് അതുകൊണ്ട് തന്നെ ഔട്ട്ലെറ്റുകള് പൂട്ടുന്നതിനെ പറ്റി ആലോചിക്കാന്‍ കഴിയില്ലെന്നും എല്‍ഡിഎഫ് മാത്രമല്ല ഔട്ട്ലെറ്റുകള് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഔട്ട്ലെറ്റുകള് മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹരജി ബുധനാഴ്ചയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."