HOME
DETAILS
MAL
കശ്മിരില്‍ സൈനിക നടപടിയില്‍ ഭീകരനും രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടു
backup
March 28 2017 | 12:03 PM
ശ്രീനഗര്‍: കശ്മിരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ സേനയ്ക്കുനേരേ കല്ലെറിഞ്ഞ പ്രദേശവാസികള്‍ക്കെതിരേയുള്ള സൈനിക നടപടിയില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. 17 പേര്‍ക്കു പരുക്കേറ്റു. ഒരു സൈനികനും പരുക്കുണ്ട്.
രാവിലെ ആറു മണിക്കു തുടങ്ങിയ സൈനിക നടപടി പത്തു മണിക്കൂറോളം നീണ്ടു.
ചദൂര പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു നടന്ന തിരച്ചിലിനൊടുവിലായിരുന്നു വെടിവയ്പ്പ്. സുരക്ഷാ സേനക്കെതിരേ പ്രതിഷേധക്കാര്‍ കല്ലേറിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്കെതിരേ സൈന്യം തിരിഞ്ഞതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."