കരുണ: ഇടക്കാല ഉത്തരവിടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് പ്രവേശനം റദ്ദാക്കിയ പാലക്കാട് കരുണ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ഹരജിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനം സാധുവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ) നല്കിയ ഹരജി പരിഗണിക്കുമ്പോള്‍ അതിനൊപ്പം വിദ്യാര്‍ഥികളുടെ ഹരജിയും പരിഗണിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുണയിലെ 14 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ അവധിക്കാല ബഞ്ചിന്റേതാണ് നടപടി. 2016-17 അധ്യയനവര്‍ഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് കഴിഞ്ഞമാസം അഞ്ചിനാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്.
പ്രവേശനം നിയമവിധേയമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കിയായിരുന്നു ഉത്തരവ്.180 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കാനുള്ള ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശം ശരിവച്ചായിരുന്നു ജസ്റ്റിസുമാരായ അമിതവ് റോയ്, അരുണ്‍ മിശ്ര എന്നിവരടങ്ങിയ രണ്ടംഗബെഞ്ചിന്റെ അന്നത്തെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."